Wednesday, February 15, 2012

Johaann Joseph Job,my son celebrated his first birthday on 11th February 2012.
We have conducted a thanksgiving prayer @ our parsonage, and the prayer was lead by Rev Sojie V John. Both of us parents and our church members were attended the prayer. It was blessed eve..thank u all for your prayers.







Monday, November 21, 2011

എന്റെ സ്വന്തം വാഴത്തോട്ടം

എന്റെ സ്വന്തം വാഴത്തോട്ടം....എല്ലാതരം വാഴകളും ഉണ്ടിവിടെ...ഏത്തക്കുല 5 എണ്ണം വെട്ടി...ഇനിയുല്ലതാണ് ഫോട്ടോയില്‍ കാണുന്നത്...ദൈവതിനുള്ളതും സീസര്‍ക്കുള്ളതും കൊടുത്തു ....
കഴിഞ്ഞ ദിവസം കുലയുടെ ഭാരം താങ്ങാനാവാതെ ഇവന്‍ ഒടിഞ്ഞു വീണു...ഇവന്റെ ഓര്‍മ്മക്കായി...!!!


ഇതല്ലേ പച്ചപ്പഴം....മോറിസ് എന്നോ റോബസ്റ്റ എന്നോ ഒക്കെ വിളിക്കുമെന്ന പറയുന്നത്...

ഞാലിപുവാന്‍ കുല...വിളഞ്ഞിട്ടു വേണം പുട്ടും പഴവും തട്ടാന്‍...!!!

അപ്പന്റെ കൂടെ തോട്ടത്തില്‍ മകനും...കൃഷിയുടെ  ബാല പാഠങ്ങള്‍ പഠിക്കനായി...!!!

Sunday, November 13, 2011

സദാചാര പോലീസ്

                                        സദാചാര പോലീസ്
കോഴിക്കോട്ടു നടന്ന സംഭവം അതി ക്രുരമായി പോയി...
നിയമം കയിലെടുക്കാന്‍ ജനത്തിന് ആരാണ് അധികാരം നല്‍കിയത്?
തെറ്റ് പറ്റിയാല്‍ ഉടനെ അവരെ ശിക്ഷിക്കാന്‍ ആര്‍ക്കും ഈ ജനാധിപത്യ രാജ്യത്തു അധികാരമില്ല...ഒരു ജനക്കുട്ടത്തിന്റെ ക്രുരത എന്നല്ലാതെ എന്ത് പറയാനാ?
ആ യുവാവിനെ തല്ലി കൊലപ്പെടുത്തിയ ഓരോരുത്തനു ഒറ്റയ്ക്ക് ഒറ്റയ്ക്ക് ആയിരുന്നേല്‍ ചെറു വിരല്‍ അനക്കില്ല ...കൂട്ടത്തില്‍ തല്ലാന്‍ കഴിയുന്നത്‌ വലിയ മിടുക്കല്ല...നട്ടെല്ല് ഇല്ലാത്തവര്‍ എന്നാണ് ഇവരെ വിളിക്കേണ്ടത്...ഇത്തരക്കാര്‍ ഏതെങ്കിലും ഒരു സ്ത്രീ സമൂഹത്തില്‍ ഉപദ്രവിക്കപെടുന്നത് കണ്ടാല്‍ പ്രതികരിക്കാന്‍ ഭയപെടുന്ന ഭീരുക്കള്‍ മാത്രമാണ്...ഒരു ആക്സിടെന്റ്റ് കണ്ടാല്‍ പോലും ചെറു വിരല്‍ അനക്കാന്‍ കഴിവില്ലാത്ത പെടിതോണ്ടന്‍ മാറാന് ആരാന്റെ ചിലവില്‍ അക്രമം നടത്തി മാളത്തില്‍ ഒളിച്ചിരിക്കുന്നത്...
ഇവരക്കെതിരെ ശക്തമായ നടപടി ഉണ്ടാകേണ്ടിയിരിക്കുന്നു..നിയമത്തെയും ജനതിപത്യതെയും കൊല്ലാകൊല ചെയ്ത ഈ കസ്മലന്മാര്‍ക്കെതിരെ ശക്തമായ നടപടി ഉണ്ടാകണം..

Friday, November 11, 2011

ഗോവിന്ധചാമിക്ക് തൂക്കു കയര്‍


ഗോവിന്ധചാമിക്ക് തൂക്കു കയര്‍

അര്‍ഹിക്കുന്ന ശിക്ഷ തന്നെ കിട്ടി എന്നത് സത്യം തന്നെ...ആര്‍ക്കും ആരുടെയും ജീവനെടുക്കാന്‍ ദൈവം അവകാശം തനിട്ടില്ല എന്നു പറയുമ്പോളും ഗോവിന്ധച്ചമിയുടെ തൂക്കു കയര്‍ പ്രസക്തമാണ്‌...കാരണം ചാമി കൊന്നത് നിഷ്കളകയായ ഒരു പെണ്‍കുട്ടിയെയാണ്...സമൂഹത്തില്‍ സ്ത്രീകള്‍ പേടിക്കുന്ന വ്യക്തിയായി ഇവന്‍ മാറി എന്നതാണ് കോടതിയുടെ വീക്ഷണം
ജയിലില്‍ പോയിട്ട് വന്നപ്പോലതെക്ക് അവന്റെ കോലം തന്നെ മാറിപോയി..
ശിക്ഷ നടപ്പാക്കാന്‍ ഉള്ള കാലതാമസം ആണ് ഇനി നേരിടുന്ന പ്രശ്നം
ചാമിക്ക്‌ വേണ്ടി സുപ്രീം കോടതിയില്‍ വിലയുള്ള വക്കീലിന് വക്കാലത്ത് നല്‍കി കഴിഞ്ഞു...ആ വക്കീലിനെ ചോദ്യം ചെയ്താല്‍ അറിയാം ഈ വലിയ മാഫിയക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്ന വലിയ കരങ്ങള്‍ അരുടെതെന്നു
ഒരു ഗോവിന്ധച്ചമിയെ തൂക്കി കൊന്നത് കൊണ്ടിവിടുത്തെ പ്രശ്നങ്ങള്‍ അവസാനിക്കുമെന്ന് തോന്നുന്നില്ല....അനേകം ചമിമാരെ വാര്‍ത്തെടുക്കുന്ന മാഫിയക്കാരുടെ മൂശയില്‍ അനേകം ചമിമാര്‍ ജന്മമെടുത്തു കഴിഞ്ഞു കാണും....അവരെയാണ് തൂക്കിലെട്ടണ്ടത്..
കുറെ ദിവസങ്ങള്‍ കഴിയുമ്പോള്‍ ഗോവിന്ധച്ചമിയും സൌമ്യയും ഒക്കെ കാലയവനികക്കുള്ളില്‍ മറഞ്ഞു വീണ്ടും പഴയത് പോലെ തന്നെയാകും...വീണ്ടും ഇത് പോലെ ഒന്ന് കേള്ല്‍ക്കുന്നത് വരെ നാമെല്ലാം ഗാടനിദ്രയില്‍ ആക്കും..എനിയെന്നുന്ടരും ഈ സമൂഹം?എന്നുനരുമീ നിയമം?

Wednesday, November 9, 2011

ശുംഭന്റെ കഥ


കോടതിയെ അവഹെളിച്ചതിന്റെ പേരില്‍ അകത്തായ ജയരാജനെ സപ്പോര്‍ട്ട് ചെയ്യാന്‍ ഒരിക്കലുമാവില്ല
തെറ്റ് പറ്റിയാല്‍ അത് സമ്മതിക്കാനുള്ള ആര്‍ജവം കാണിക്കാന്‍ ജയരന്ജന് കഴിഞ്ഞില്ല
ഉരുണ്ട് കളിക്കാനുള്ള വ്യഗ്രത ആയിരുന്നു പ്രകടമായത്...എതിരാളികള്‍ ജയിലില്‍ ആയാല്‍ കോടതിക്ക് അഭിനന്ദനം
സ്വയം ജയില്‍ ആയാല്‍ കോടതി ഓക്കാനമായി മാറുന്നു...കോടതിക്കെതിരെ സമരം ചെയ്യാനുള്ള നീക്കം ജനാധിപത്യ വിരുദ്ധം തന്നെ...കോടതിക്ക് തെറ്റ് പറ്റിയാല്‍ തിരുത്താനുള്ള മേല്കൊടതിയില്‍ അപ്പില് പോകണം അല്ലാതെ വീണ്ടും ജനത്തെ ബുദ്ധിമുട്ടിക്കാന്‍ തെരുവില്‍ ഇറങ്ങാനുള്ള നീക്കം അപലപനീയം എന്നല്ലാതെന്തു പറയാനാണ്?

Sunday, November 6, 2011

അഖില ലോക സണ്ടെസ്കൂല്‍ ദിനം

അഖില ലോക സണ്ടെസ്കൂല്‍ ദിനം കുറ്റൂര്‍ ഇടവകയുടെ നേതൃത്തത്തില്‍ സമുചിതമായി നടത്തുകയുണ്ടായി.
കുട്ടികളും അധ്യാപകരും രക്ഷിതാക്കളും ആയി ഇരുന്നൂറി പത്തോളം ആളുകള്‍ പങ്കെടുത്ത റാലി മനോഹരമായിരുന്നു.കുട്ടികളുടെ കലാപരിപാടികള്‍ ഉന്നത നിലവാരം പുലര്തുകയുണ്ടായി.ഈസ്റ്റ്‌ പ്രയാര്‍ സഭ പ്രവര്‍ത്തകന്‍ സാം പീറ്റര്‍, ഇടവക സണ്ടെസ്കൂല്‍ സെക്രടറി വില്‍സണ്‍ മാത്യു, യുവജനങ്ങള്‍, സഭ വിശ്വാസികള്‍ എന്നിവര്‍ ആത്മാര്‍ഥമായി ഇതിന്റെ പിന്നില്‍ പ്രവര്തിക്കയുണ്ടായി.

ഇടവകക്ക് നവോന്മേഷം പകരുന്നതായി ഈ സംരംഭം 

Saturday, November 5, 2011

പെട്രോള്‍ വില വര്‍ധനവ്‌

എന്താ ചെയ്യുക?
അടിക്കടിയുള്ള ഈ വില വര്‍ധനവ്‌ ജനങ്ങളെ പൊറുതി മുട്ടിക്കുന്നു...വില നിയന്ത്രണം നീക്കിയത് ആരെ സഹായിക്കാനാണ്? എണ്ണ കമ്പനികളെ സഹായിക്കുന്ന ഈ നിലപാട് രാജ്യത്തെ ജനങ്ങളുടെ അവസ്ഥയെ കൂടുതല്‍ കടഭാരത്തിലേക്ക് നയിക്കുവാന്...എണ്ണ ഭീമന്മാരുടെ കയിലെ ചട്ടുകമായി മാറിയ സര്‍ക്കാര്‍ 
ജനങ്ങളുടെ ക്ഷമയെ പരീക്ഷിക്കുവാന്....രക്ഷ്ട്രീയ പാര്‍ടികളുടെ പ്രതിഷേധം ഒരു പണിമുടക്കോ ഹര്‍ത്താലോ നടത്തുന്നതോടെ തീരും...അതും ജനങ്ങളുടെ തലമണ്ടക്ക്‌ അടിച്ചു കൊണ്ട് അവരുടെ വക ....ഇതെല്ലം സഹിക്കേണ്ടത് പൊതു ജനം എന്ന മരകഴുത...ഉപയോഗം കുറയ്ക്കുക എന്നത് അപ്രായോഗികമായ ഒരു വസ്തുത ആണ് ഇന്ന്...
പെട്രോള്‍ ഉപയോഗിക്കുന്നത് സാധാരണക്കാരായ ജനങ്ങള്‍ ആണ്..അന്‍പതിനായിരം രൂപയുടെ ബൈക്കും മൂന്നു ലക്ഷത്തില്‍ താഴെ വിലയുള്ള കാറുകളും ഉപയോഗിക്കുന്ന സാധാരണക്കാരെ ദ്രോഹിച്ചു കൊണ്ട് അഞ്ചു ലക്ഷത്തില്‍ തുടങ്ങി ഒരു കോടി വരെ വിലയുള്ള കാറുകളില്‍ ഉപയോഗിക്കുന്ന ഡീസല്‍ വില കൂട്ടാതെ ധനികന്‍ മാരെ സേവിക്കുന്ന ഒരു സര്‍ക്കാര്‍ എന്തിനാണ്? പൊതു വാഹനങ്ങളില്‍ ഉപയോഗിക്കുന്ന ഡീസല്‍ ഒഴിച്ച് ബാക്കിയെല്ല ഡീസലിനും ഉള്ള സബ്സിഡി ഒഴിവാക്കണം...വന്‍ ലാഭം കൊയ്യുന്ന എന്ന കമ്പനികളെ നിലക്ക് നിര്‍ത്താന്‍ സര്‍ക്കാര്‍ തയ്യാറായില്ല എങ്കില്‍ പൊതു ജനം തെരുവില്‍ ഇറങ്ങണം...അതിനു ഒരു രക്ഷ്ട്രീയ പാര്ടികലേം കൂട്ട് പിടിക്കരുത്...റിലയന്‍സു കാരുടെ ആയിരം കോടിയില്‍ പരം നികുതി ഇളവു ചെയ്ത സര്‍ക്കാര്‍ പൊതു ജനം എന്ന വാ തുറക്കാത്ത പ്രതിമകള്‍ക്കായി ഒരു രൂപ കുറയ്ക്കില്ലേ? 
പെട്രോള്‍ വില അമ്പതു രൂപയുടെ അടുത്ത് എത്തിച്ചില്ല പുതിയ സമരമുഖം തുറക്കണം...അത് ജനപക്ഷത് നിന്ന് കൊണ്ട് തന്നെ വേണം....
കണ്ണ് തുറക്ക് സര്‍ക്കാരെ...
പൊതു ജനത്തിന്‍ വേദന അറിയൂ സര്‍ക്കാരെ...