ചുറ്റുവട്ടം


ഒസാമ ബിന്‍ലാദന്‍ കൊല്ലപ്പെട്ട വാര്‍ത്ത‍ അമേരിക്കന്‍ജനതക്കും ലോക ജനതക്കും ഭീതിയുടെ ദിനങ്ങള്‍ സമ്മാനിക്കുമോ?ഇതിനെക്രൈസ്തവ തീവ്രവാദം ആയി കണ്ടാല്‍ ഉണ്ടാകുന്ന ഭവിഷ്യത് വലുതാണ്‌ .തീവ്രവാദത്തില്‍ മതം കലരുന്നത് ലോക സമാധാനത്തിനുവലിയ വെല്ലുവിളി ഉയര്‍ത്തും എന്നതില്‍ യാതൊരു സംശയവും വേണ്ട














പെട്രോള്‍ വില വര്‍ധന
എന്താ ചെയ്യുക?
അടിക്കടിയുള്ള ഈ വില വര്‍ധനവ്‌ ജനങ്ങളെ പൊറുതി മുട്ടിക്കുന്നു...വില നിയന്ത്രണം നീക്കിയത് ആരെ സഹായിക്കാനാണ്? എണ്ണ കമ്പനികളെ സഹായിക്കുന്ന ഈ നിലപാട് രാജ്യത്തെ ജനങ്ങളുടെ അവസ്ഥയെ കൂടുതല്‍ കടഭാരത്തിലേക്ക് നയിക്കുവാന്...എണ്ണ ഭീമന്മാരുടെ കയിലെ ചട്ടുകമായി മാറിയ സര്‍ക്കാര്‍ 
ജനങ്ങളുടെ ക്ഷമയെ പരീക്ഷിക്കുവാന്....രക്ഷ്ട്രീയ പാര്‍ടികളുടെ പ്രതിഷേധം ഒരു പണിമുടക്കോ ഹര്‍ത്താലോ നടത്തുന്നതോടെ തീരും...അതും ജനങ്ങളുടെ തലമണ്ടക്ക്‌ അടിച്ചു കൊണ്ട് അവരുടെ വക ....ഇതെല്ലം സഹിക്കേണ്ടത് പൊതു ജനം എന്ന മരകഴുത...ഉപയോഗം കുറയ്ക്കുക എന്നത് അപ്രായോഗികമായ ഒരു വസ്തുത ആണ് ഇന്ന്...
പെട്രോള്‍ ഉപയോഗിക്കുന്നത് സാധാരണക്കാരായ ജനങ്ങള്‍ ആണ്..അന്‍പതിനായിരം രൂപയുടെ ബൈക്കും മൂന്നു ലക്ഷത്തില്‍ താഴെ വിലയുള്ള കാറുകളും ഉപയോഗിക്കുന്ന സാധാരണക്കാരെ ദ്രോഹിച്ചു കൊണ്ട് അഞ്ചു ലക്ഷത്തില്‍ തുടങ്ങി ഒരു കോടി വരെ വിലയുള്ള കാറുകളില്‍ ഉപയോഗിക്കുന്ന ഡീസല്‍ വില കൂട്ടാതെ ധനികന്‍ മാരെ സേവിക്കുന്ന ഒരു സര്‍ക്കാര്‍ എന്തിനാണ്? പൊതു വാഹനങ്ങളില്‍ ഉപയോഗിക്കുന്ന ഡീസല്‍ ഒഴിച്ച് ബാക്കിയെല്ല ഡീസലിനും ഉള്ള സബ്സിഡി ഒഴിവാക്കണം...വന്‍ ലാഭം കൊയ്യുന്ന എന്ന കമ്പനികളെ നിലക്ക് നിര്‍ത്താന്‍ സര്‍ക്കാര്‍ തയ്യാറായില്ല എങ്കില്‍ പൊതു ജനം തെരുവില്‍ ഇറങ്ങണം...അതിനു ഒരു രക്ഷ്ട്രീയ പാര്ടികലേം കൂട്ട് പിടിക്കരുത്...റിലയന്‍സു കാരുടെ ആയിരം കോടിയില്‍ പരം നികുതി ഇളവു ചെയ്ത സര്‍ക്കാര്‍ പൊതു ജനം എന്ന വാ തുറക്കാത്ത പ്രതിമകള്‍ക്കായി ഒരു രൂപ കുറയ്ക്കില്ലേ? 
പെട്രോള്‍ വില അമ്പതു രൂപയുടെ അടുത്ത് എത്തിച്ചില്ല പുതിയ സമരമുഖം തുറക്കണം...അത് ജനപക്ഷത് നിന്ന് കൊണ്ട് തന്നെ വേണം....
കണ്ണ് തുറക്ക് സര്‍ക്കാരെ...
പൊതു ജനത്തിന്‍ വേദന അറിയൂ സര്‍ക്കാരെ...