Wednesday, August 17, 2011

അണ്ണാ ഹസാരെ യുടെ ഭീഷണി

അഴിമതിക്കെതിരെ സമരവുമായി അണ്ണാഹസാരെ ഇറങ്ങി തിരിചിരിക്കയാണ്. വളരെ നല്ല കാര്യമാണ്. രാജ്യത്തു അഴിമതി വളരെ കൂടുതലയി ക്കൊണ്ടിരിക്കുന്ന കാലത്ത് അതിനെതിരെ പ്രതികരിക്കെണ്ടതും വളരെ ആവശ്യം ആണ്.
ജന ലോക്പല്‍ ബില്‍ എന്നാ പേരില്‍ എപ്പോള്‍ നടക്കുന്നത് എന്താണ്? എവിടെ ഞാന്‍ സര്‍ക്കാരിനെയോ രക്ഷ്ട്രീയ പര്ടികലെയോ അനുകൂലിക്കയല്ല...സമരത്തിന്റെ പേരില്‍ നടത്തുന്ന ഹസരയുടെ ഭീക്ഷണിയെ ആണ് എതിര്‍ക്കുന്നത്. താന്‍ മാത്രമാണ് സത്യം പറയുന്നതെന്നും മറ്റുള്ളവരെല്ലാം അഴിമാതിക്കാരന് എന്നാ ഹസരയുടെ വാദത്തോട് എതിര്‍പ്പാണ്. തങ്ങള്‍ കൊണ്ട് വരുന്നതാണ് ശരി...തങ്ങളുടെ അഭിപ്രായങ്ങള്‍ മാത്രമാണ് അന്ഗീകരിക്കേണ്ടത് എന്നതിനോട് യോജിക്കാന്‍ കഴിയില്ല.
നമ്മുടെ രാജ്യത്തെ പോലെ ജനാതിപത്യ രീതിയില്‍ ഭരണം നടത്തുന്ന മറ്റൊരു രാജ്യവും ലോകത്തില്‍ ചൂണ്ടിക്കാണിക്കാന്‍ കഴിയില്ല..അതൊക്കെ നമ്മുടെ മുന്‍ ഗാമികള്‍ നല്‍കിയ പൈതൃകത്തിന്റെ ഭാഗമാണ്. നമ്മുടെ രാജ്യത്ത് നിലവിലുള്ള നീതി ന്യായ വ്യവസ്ഥയെയും ഭരണഖടനയെയും അട്ടിമറിക്കാനുള്ള ഒരു തന്ത്രമാണോ ഇത് എന്ന് ശങ്കിക്കെണ്ടിയിരിക്കുന്നു..
നമ്മെ ഭരിക്കുവാനും നിയമങ്ങള്‍ നിര്‍മ്മിക്കുവാനും നാം തെരഞ്ഞടുത് വിട്ടിരിക്കുന്ന ജനസേവകരെ അവഹെളിക്കാനുള്ള നീക്കമല്ലേ ഇത്?
ന്യായാധിപനെ ജനങ്ങള്‍ തന്നെ ന്യായം വിധിക്കുന്ന വിചിത്രമായ ലോകത്തിലേക്ക്‌ കൂട്ടിക്കൊണ്ട് പോകാനാണോ ഹസരയുടെ ശ്രമം?
സുസ്ഥിരമായ രാജ്യത്തെ ഭരണ സംവിധാനത്തെ തകര്‍ത്തു ഒരു ഗദ്ദാഫി ആകാനാണോ?
നമ്മുടെ രാജ്യത്തു സമര കോലാഹലങ്ങള്‍ ഉണ്ടാക്കി ഭരണ സംവിധാനം തകര്‍ത്തു മറ്റൊരു ഇറാക്കും ലിബിയയും ഒക്കെ ആയി മാറ്റുമോ?
അഴിമതിക്കെതിരെ സക്തമായ നിയമങ്ങള്‍ ആവിശ്യമാണ്...അത് നിര്‍മ്മിക്കുക തന്നെ വേണം.ജന ലോക്പാല്‍ ബില്ലിലെ ശരി തെറ്റുകള്‍ വിവേചിക്കാനുള്ള അവക്സം നമ്മുടെ നിയമ നിര്‍മ്മാണ സഭക്ക് തന്നെയാണ്...അല്ലാതെ അത് ഹസരക്കനന്നു പറയുന്നത് ഭോഷത്തം അല്ലതെന്തു പറയണ?