എന്‍റെ കവിതകള്‍

ഇവിടെ ഞാന്‍ എഴുതിയ കവിതകള്‍ റീ പോസ്റ്റ്‌ ചെയ്യുകയാണ്...
കോളേജില്‍ പഠിച്ചപ്പോളും മറ്റും എഴുതിയത് ആണ് 
കുറവുകള്‍ കണ്ടേക്കാം ക്ഷമിക്കുക...ചിലപ്പോള്‍ ഇതൊരു സാഹസം ആയേക്കാം...എങ്കിലും വായിക്കുക...അഭിപ്രായം അറിയിക്കുക..!!!എഴുതി തുടങ്ങുമ്പോള്‍ പുതിയത് വല്ലതും എഴുതാന്‍ പറ്റിയാലോ എന്നാ ശുഭാപ്തി വിശ്വാസത്തില്‍ ആണ് ഞാനീ കടും കൈ ചെയ്യുന്നത്...!!!


                                      ചുവന്ന സ്വപ്‌നങ്ങള്‍
എന്‍റെ കിനാവിലെ സ്വപ്നമെല്ലാം കരിഞ്ഞു പോയോ?
തളിരിട്ട പൂക്കളെല്ലാം കൊഴിഞ്ഞു പോയോ?
ഇനിയെത്ര നാളുകള്‍ കഴിയണം അതെല്ലാം പൂക്കാന്‍?
ഇനിയെത്ര നാള്‍ കഴിഞാലുമത് പൂക്കില്ല എന്ന് പറഞ്ഞു ചിലര്‍
വെള്ളം ഒഴിക്കഞ്ഞിട്ടനന്നു പറഞ്ഞവര്‍ക്ക് മുന്‍പില്‍ 
ഞാനെന്‍റെ ഹൃദയം കുത്തിക്കീറി കൈകളില്‍ വലിച്ചെടുത്തു 
പിഴിഞ്ഞൊഴിച്ച്...ആ ചുവപ്പില്‍ മുങ്ങിയ വെള്ളമൊഴിച്ചു..
വാടിയ പൂക്കളെല്ലാം വിടര്‍ന്നു 
കരിഞ്ഞതൊക്കെ വീണ്ടും തളിരിട്ടു
പക്ഷെ പൂക്കളൊക്കെ ചുവന്നു പോയി
എന്‍റെ സ്വപ്നങ്ങളൊക്കെ ചുവന്നു പോയി 
                                                                                                                               {2006,July,UBS Pune)
                                                മറന്നു പോയ വഴി
ഒരിക്കല്‍ ഞാനൊരു യാത്ര പോയി
അങ്ങ് ദൂരേക്ക്
ആരും പോകാത്തിടതെക്ക്
ഒത്തിരി ദൂരം ഞാന്‍ പോയി
കാഴ്ചകള്‍ കണ്ടു ഞാന്‍ രസിച്ചു
വഴിയില കണ്ടവരോടെല്ലാം വര്‍ത്തമാനം ചൊല്ലി ഞാന്‍
അവര്‍ക്കെല്ലാം ഞാന്‍ വെറുമൊരു രസം കൊല്ലിയായി
എന്റെയീ ഏകാന്തമം യാത്രയില്‍ ഫ്ലെക്സില്‍ പതിപ്പിച്ചൊരു
എഴുത്ത് ഞാന്‍ കണ്ടു
"ഡെഡ് ഏന്‍ഡ് " വഴി എവിടെ തീരുന്നു
ഇനി ഞാന്‍ ഒരുങ്ങട്ടെ മടക്ക യാത്രക്കായി
തിരികെ പോരാനായി ഞാന്‍
ഒപ്പമുള്ള പലരെയും തിരക്കി
ആരുമില്ല ഒരുത്തനുമില്ല
വഴി ഞാന്‍ മറന്നു പോയി
എങ്ങനെ ഞാന്‍ തിരികെ പോകും
വഴിയോപ്പമുള്ളവര്‍ ഒപ്പമില്ലതായപ്പോള്‍
എന്‍റെ വഴി മുഴുവനും ഞാനസ്വതിച്ചു നടന്നപ്പോള്‍
വഴിയുടെ ആന്ത്യത്തില്‍ മടക്കവഴി ഞാന്‍ മറന്നു പോയി

No comments:

Post a Comment