Saturday, April 30, 2011

ട്രാഫിക്

വളരെ നല്ല ഒരു മൂവി ആയിരുന്നു, മലയാളത്തില്‍ ഇതു പോലെ ഉള്ള സിനിമകള്‍ വേണം.

Friday, April 29, 2011

വി ബി എസ് ദൃശ്യങ്ങള്‍

ആലപ്പുഴ ബീച്ചില്‍

കുറ്റൂര്‍ വിശേഷങ്ങള്‍ :വി ബി എസ്


ഏപ്രില്‍ മാസത്തില്‍ ഇവിടെ വെച്ച് വി ബി എസ് നടത്തപ്പെട്ടു
ഏപ്രില്‍ നാല് മുതല്‍ പതിനാറു വരെ നടന്ന വെക്കേഷന്‍ ബൈബിള്‍ സ്കൂളില്‍ എന്പതിരണ്ടു കുട്ടികളും എട്ടു അധ്യാപകരും പത്തു സന്നദ്ധ പ്രവര്‍ത്തകരും ഉണ്ടായിരുന്നു. ദൈവപാതയില്‍ നടക്ക എന്നതായിരുന്നു ചിന്താവിഷയം. പ്രഥമ സംരംഭത്തിന് എല്ലവിതത്തിലുമുള്ള സഹകരണം സഭാ മക്കള്‍ നല്കിതന്നു. സമാപന ദിവസം എല്ലാവര്ക്കും വിഭവ സമര്‍ഥമായ ഊണ് നല്‍കി. ഉച്ചക്ക് ശേഷം എല്ലാവരും കൂടി ആലപ്പുഴയില്‍ ബോട്ടിങ്ങിനും ബീച്ചില്‍ കുളി നടത്താനും പോയത് മറക്കാന്‍ ആകില്ല.
കുട്ടൂരിലെ വിശ്വാസികളെ സംബന്തിചിടത്തോളം ഇതു പുതിയ അനുഭവം തന്നെ ആയിരുന്ന്നു എന്നാണ് എനിക്ക് തോന്നുന്നത്.

കുറച്ചു കാര്യങ്ങള്‍


ഞാനൊരു പള്ളീലെ അച്ചന്‍ ആണ്. എന്‍റെ ഭാര്യ അല്ലെങ്കില്‍ പള്ളിക്കാര്‍ പറയുന്ന കൊച്ചമ്മ അല്ലേല്‍ ബസ്കിയമ്മയുടെ പേര് അനിത എന്നാണ്. ഞങ്ങള്‍ക്ക് ഒരു മകന്‍ ഉണ്ട് . പേരിട്ടില്ല ഉടനെ ഇടും മെയ്‌ പതിനൊന്നിനു മാമോദീസ ആണ്. മഹായിടവക ബിഷപ്പ് തോമസ്‌ കെ ഉമ്മന്‍ തിരുമേനി കുഞ്ഞിനെ സ്നാനപെടുതുന്നതാണ്.
എപ്പോള്‍ തിരുവല്ല കുട്ടൂരില്‍ അച്ചനായി സേവനം ചെയ്യുന്നു
ഇടവക പള്ളി കൂടാതെ വേറെ അഞ്ചു ചെറിയ പള്ളികള്‍ കൂടെ ഉണ്ട്
അവ
ഈസ്റ്റ്‌ പ്രയാര്‍, വെസ്റ്റ് പ്രയാര്‍, തിരുവന്‍വണ്ടൂര്‍, കൊതവിരുത്തി, വള്ളംകുളം എന്നിവയാണ്. ബാകി വിശേഷങ്ങള്‍ പിന്നാലെ പറയാം
ഈസ്റ്റെര്‍

ആശിഷ്

എന്ന് വളരെ സന്തോഷം ഉണ്ട്
ബിഷപ്പ് മൂരില്‍ എന്‍റെ കൂടെ പഠിച്ച ആശിഷ് നെ വീണ്ടും കണ്ടുമുട്ടിയതില്‍
വളരെ സന്തോഷം ഉണ്ട്

ഹരിതം ഭവനം

ഇത്തവണ ഞാന്‍ കുറച്ചു കൃഷി കാര്യങ്ങള്‍ പറയാം
എന്‍ഡോസള്‍ഫാന്‍ ബാന്‍ ചെയ്തെന്നു പറയുന്നത്നു എത്ര മാത്രം ശരിയാണ്??
ഇരുപത്തിമൂന്ന് വിളകള്‍ക്കായി എന്‍ഡോസള്‍ഫാന്‍ ഉപയോഗിക്കാം എന്നാണ്
എന്ന് വെച്ചാല്‍ ഇതിന്റെ പേരില്‍ എന്ടോസള്‍ഫാന്‍ തുടര്‍ന്നും ഉപയോഗിക്കും
എന്ത് നിരോധനം?
രാഷ്ട്രീയക്കാര്‍ക്കും മാധ്യമങ്ങള്‍ക്കും ഇനി പുതിയ ഇരകളെ കിട്ടുമ്പോള്‍ ഇതും മറക്കും
പെണ്‍ വാണിഭം അല്ലെ എല്ലാര്ക്കും വേണ്ട വാര്‍ത്തകള്‍
ജന നന്മ ആര്‍ക്കു വേണം?