Friday, October 14, 2011

പാവം ഭൂഷന്‍

പാവം ഭൂഷന്‍
അന്ന ഹസാരെ പ്രശാന്ത്‌ ഭൂഷനെ തള്ളിപ്പറഞ്ഞു...
ഇതോടെ ഹസാരെയുടെ വര്‍ഗീയ വാദം തെളിഞ്ഞു
കാശ്മീര്‍ ഇന്ത്യയുടെ ഭാഗം തന്നെയാണ്...എന്നാല്‍ അവിടുത്തെ ജനങ്ങള്‍ ഭാരതത്തോട്‌ ചേര്‍ന്ന് പോകാന്‍ ആഗ്രഹിക്കുന്നുണ്ടോ എന്നതാണ് ഇവിടുത്തെ തര്‍ക്കം...ഒരു അഭിപ്രായ വോട്ടെടുപ്പ് നടത്തണം എങ്കില്‍ നടത്തണം...ഒരു പ്രത്യേക കേസ് ആയി കണ്ടു കൊണ്ട്..അങ്ങനെ ഒരു അഭിപ്രായം പറഞ്ഞത് കൊണ്ട് അദ്ദേഹം തെറ്റുകാരന്‍ ആണന്നു പറയാന്‍ എനിക്കാവില്ല...
ജനാധിപത്യ രാജ്യമായ നാട്ടില്‍ നിരാഹാരം കിടക്കാമെങ്കില്‍ എന്ത് കൊണ്ട് അഭിപ്രായം പറഞ്ഞു കൂടാ?
അത് കുറെ വര്‍ഗീയ വാദികള്‍ ചേര്‍ന്ന് അടിച്ചമാര്തിയത് തെറ്റാണു...
അതിലുപരി ആപത്തു കാലത്ത് കൂട്ടുകാരനെ തള്ളിപറഞ്ഞ ഹസരെയേ പച്ചവെള്ളത്തില്‍ പോലും വിശ്വസിക്കാന്‍ ആവില്ല എന്നും മനസിലായി
പിന്നെ ഈ ഗാന്ധിയന്‍ എന്നവകാശപെടുന്ന ഹസാരെ യെ അനുകൂലിക്കുന്ന പാവം മനുക്കുസുകള്‍ക്ക് വല്ലോം മനസിലാവുമോ?
ഇത്രക്കും ബലഹീനരോ നമ്മുടെ നേതാക്കള്‍?
തോക്കിനും പീര്‍ണകിക്കും മുന്‍പില്‍ പതറാത്ത കുട്ടി നേതാക്കന്മാര്‍ പൊട്ടി കരയുന്നത് കണ്ടു ചിരിക്കുക അല്ലാതെന്തു ചെയ്യാനാ?
ചന്തയില്‍ കിടന്നു തല്ലു കൂടുന്ന കുറെ ചാവലികള്‍ പോലെ ആയി പോയോ നമ്മുടെ എം എല്ലെ മാര്‍? അവരെ ജയിപ്പിച്ചു വിട്ട പൊതു ജനത്തെ വേണം തല്ലാന്‍..
തെരുവില്‍ കാണിക്കുന്ന വീറും കരുത്തും നശീകരണ സ്വഭാവും എവിടെ പോയി? കുറെ യൊക്കെ സഹിക്കാനുള്ള കരുത്തും തന്റേടവും ഒക്കെ വേണ്ടേ? പണ്ട് വഴിയെ പോകുന്ന ബസിനും സര്‍ക്കാര്‍ വക വാഹങ്ങള്‍ക്കും കല്ലെരിഞ്ഞതും കത്തിച്ചതും ഒക്കെ ഇന്നന്ന പോലെ ഒരമയില്ലേ? അതാണല്ലോ കേരളത്തിന്റെ അഭിമാനമായ നിയമ നിര്‍മ്മാണ സഭയില്‍ കണ്ടത്...എല്ലാം ഇടിച്ചു നിരത്തി നശിപ്പിക്കാനുള്ള വ്യഗ്രത ....ചൊട്ടയിലെ ശീലം ചുടല വരെ എന്ന് പണ്ടാരോ പറഞ്ഞത് എത്ര ശരിയാ..!!
ഒരു കാര്യം ഉറപ്പായി...പാവം മോഹന്‍ലാലും മമ്മുട്ടിയും  സ്വപ്നം കാണുന്നത് നിര്‍ത്തേണ്ടി വരും...ഇത്തവണത്തെ ഓസ്കാറിനു വേണ്ടി ശ്രമിച്ചട്ടു കാര്യമില്ല....ഇത്തവണത്തെ നല്ല നടനുള്ള ഓസ്കാര്‍ ഒറ്റ കരച്ചിലോട്‌ അടിച്ചോണ്ട് പോയില്ലേ ആയ പഹയന്‍...!!!
തകര്‍ന്നില്ലേ എല്ലാം???

Wednesday, October 12, 2011

God and Graced;In Google Age

വീഡിയോ മെസ്സേജ് പറയാന്‍ ഒരു എളുപ്പ വഴിയായി മാത്രം ഉപയോഗിച്ച് എന്ന് മാത്രമേയുള്ളൂ.. സുവിശേഷം പറയാനുള്ള മറ്റൊരു മാര്‍ഗമായി മാത്രം കാണുക. ഇന്നത്തെ തലമുറയ്ക്ക് പെട്ടന്ന് മനസിലാകുന്ന ഒരു മാര്‍ഗം...എന്‍റെ ബി ഡി തെസിസിലെ ഒരു നിര്‍ദേശം ഇതായിരുന്നു.

Tuesday, October 11, 2011

നിര്‍മല്‍ മാധവ്

എവിടെ പോയി നമ്മുടെ സ്ഥിരം സാംസ്കാരിക നേതാക്കന്മാര്‍?

നിര്‍മല്‍ മാധവ് എന്ന വിദ്യാര്‍ഥിയുടെ പേരില്‍ കേരളത്തില്‍ അക്രമം അഴിച്ചു വിടുന്ന രക്ഷ്ട്രീയ പാര്‍ടികളുടെ സമരത്തിനെതിരെ ശബ്ദിക്കാന്‍ ഒരു സംസകരിക നായകന്മാരുമില്ല എന്നത് ദുഖകരമാണ്. എന്തിനും ഏതിനും പത്രക്കുരിപ്പെഴുതുന്ന നായകന്‍ മരെവിടെ പോയി? പോലീസു വെടി വെച്ച് എന്നതാണത്രെ കുറ്റം? വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ചതും പോലീസുകാരെ തല്ലിയതും ഒന്നും കുറ്റമല്ല...!!!?

വിദ്യാര്‍ഥി പ്രസ്ഥാനങ്ങളുടെ സാംഗത്യം നഷടമായി കൊണ്ടിരിക്കുന്നു. പക പോക്കല്‍ സമരങ്ങള്‍ മാത്രമാണ് ഇന്നുള്ളത്. അതിനു ഇരകള്‍ ആകുന്നതു കുറേയതികം പാവപ്പെട്ട വിദ്യാര്‍ത്ഥികളും, കുറെ പോലീസുകാരും , നികുതി ധയകാരായ പൊതു ജനത്തിന്റെ സമ്പത്തും.

സമരത്തിന്റെ പേരില്‍ കാട്ടിക്കുട്ടുന്ന അഭാസതിനെതിരെ പൊതു ജനം സംഖടിക്കെണ്ടിയിരിക്കുന്നു. പൊതു മുതല്‍ നശിപ്പിക്കുന്ന പ്രസ്ഥാനത്തിന്റെകയില്‍ നിന്നും നഷ്ടം ഈടാക്കാനുള്ള നിയമ സംഹിത ഉണ്ടാകേണ്ടിയിരിക്കുന്നു. പൊതു മുത നശിപ്പിക്കുന്ന ആളില്‍ നിന്നും നഷ്ടമായ തുക ഈടാക്കണം. എങ്കിലേ നാട് നന്നാവു. രക്ഷ്ട്രീയക്കാരുടെ സമര അഭാസത്തിനു ചരമം ഉണ്ടാകു.

പ്രതികരിക്കുക.