Monday, May 30, 2011

:മറന്നു പോയ വഴി

ഒരിക്കല്‍ ഞാനൊരു യാത്ര പോയി
അങ്ങ് ദൂരേക്ക്
ആരും പോകാത്തിടതേക്ക്‌ 
ഒരുപാട്  ദൂരം ഞാന്‍ പോയി
കാഴ്ചകള്‍ കണ്ടു ഞാന്‍ രസിച്ചു
വഴിയില്‍  കണ്ടവരോടെല്ലാം വര്‍ത്തമാനം ചൊല്ലി ഞാന്‍
അവര്‍ക്കെല്ലാം ഞാന്‍ വെറുമൊരു രസം കൊല്ലിയായി
എന്റെയീ ഏകാന്തമാം  യാത്രയില്‍ ഫ്ലെക്സില്‍ പതിപ്പിച്ചൊരു
എഴുത്ത് ഞാന്‍ കണ്ടു
"ഡെഡ് ഏന്‍ഡ്
വഴി എവിടെ തീരുന്നു
ഇനി ഞാന്‍ ഒരുങ്ങട്ടെ മടക്ക യാത്രക്കായി
തിരികെ പോരാനായി ഞാന്‍
ഒപ്പമുള്ള പലരെയും തിരക്കി
ആരുമില്ല ഒരുത്തനുമില്ല
വഴി ഞാന്‍ മറന്നു പോയി
എങ്ങനെ ഞാന്‍ തിരികെ പോകും
വഴിയോപ്പമുള്ളവര്‍ ഒപ്പമില്ലതായപ്പോള്‍
എന്‍റെ വഴി മുഴുവനും ഞാനാസ്വദിച്ചപ്പോള്‍ 
ഭംഗി കണ്ടു ഞാന്‍  നടന്നപ്പോള്‍
വഴിയുടെ അന്ത്യത്തില്‍
 മടക്കവഴി ഞാന്‍ മറന്നു പോയി 
എന്റെ യാത്ര 
വീണ്ടും ഞാന്‍ തുടങ്ങി 
മറ്റൊരു വഴിയില്‍ പുതിയ കൂട്ടരുമോന്നിച്ചു 
അതുമെവിടെ ചെല്ലുമെന്നറിയാതെ 

Monday, May 23, 2011

വിവാഹം

എന്‍റെ ഉപസഭയിലെ കുഞ്ഞാടിന്റെ കല്യാണം ഇടവകപ്പള്ളിയില്‍ വെച്ച് മഹായിടവക മുന്‍ അദ്ധ്യക്ഷന്‍ റൈറ്റ് റവ് തോമസ്‌ സാമുവേല്‍ തിരുമെനിയാല്‍ നടത്തപ്പെട്ടു. വൈദികരായ സജി കെ സാം, ജോണ്‍സന്‍ കുന്നംപള്ളി എന്നിവരും നേത്രുതം നല്‍കി.
വിവാഹിതരായ മഞ്ജിത്തിനും അശ്വതിക്കും എന്റെയും കുടുംബത്തിന്റെയും ആശംസകള്‍

Saturday, May 21, 2011

ഞായറാഴ്ച പ്രസംഗം

വഴിയും സത്യവും ജീവനുമായ യേശു
(യോഹന്നാന്‍ .14:1-7)
എന്‍റെ പിതാവിന്റെ ഭവനത്തില്‍ അനേക വാസസ്ഥലങ്ങള്‍ ഉണ്ട്. സ്വര്‍ഗത്തില്‍ എല്ലാവര്ക്കും മതിയാകുവോളം സ്ഥലം ഉണ്ട്.

Friday, May 20, 2011

വിശാഖപട്ടണം യുത്ത് മീറ്റിംഗ്


കുറെ വര്‍ഷങ്ങള്‍ക് മുന്പുള്ളതാണ്...യുവജനപ്രസ്ഥാനത്തിന്റെ വിശാഖപട്ടണം മീറ്റിങ്ങില്‍ സംബന്ധിക്കാന്‍ പോയപ്പോള്‍ എടുത്തതാണ്.
ബീച്ചില്‍ പോയി കറങ്ങി, കുളി പാസ്സാക്കി

Thursday, May 19, 2011

ദേശിയ അവാര്‍ഡ്‌

സലിം കുമാറിന് ദേശിയ ചലച്ചിത്ര അവാര്‍ഡ്‌ ലഭിച്ചതില്‍ സന്തോഷിക്കുന്നു. ലാല്‍ ജോസ് സംവിധാനം ചെയ്ത ഒരു സിനിമയില്‍ സലിം ന്റെ പ്രകടനം കണ്ടപ്പോള്‍ തോന്നിയിരുന്നു വളരെ കാലിബര്‍ ഉള്ള ഒരു നടനാനന്നു.
ദൈവം കൂടുതല്‍ കഴിവുയ്ക്ല്‍ നല്‍കി അനുഗ്രഹിക്കട്ടെ നല്ല സ്വഭാവ നടനെ..!!

Wednesday, May 18, 2011

മകന്‍

ഇന്നലെ രാത്രി മകന്‍ കമഴ്ന്നു വീണു.

Friday, May 13, 2011

രണ്ടു രൂപയ്ക്ക് അരി

എന്‍റെ വ്യക്തി പരമായ നോട്ടത്തില് ഇത് തെറ്റാണു
രണ്ടു രൂപയ്ക്കു എല്ലര്‍ക്കും അരി കൊടുക്കേണ്ട ആവിശ്യം ഇല്ല
അഞ്ചു രൂപയ്ക്ക് സിസര്‍ ഫില്‍റ്റര്‍ വാങ്ങിച്ചു വലിക്കുന്നവരാന് രണ്ടു രൂപയ്ക്ക് അരി വാങ്ങുന്നത്..കയ്യില്‍ കാശു അതികം ഉള്ളത് കൊണ്ട് പോയി മദ്യക്കടയില്‍ പോയി വെള്ളമടിക്കാന്‍ കാശുണ്ട് എന്നാല്‍ അരി വാങ്ങാന്‍ ഇല്ല
എന്തൊരു വിരോധാഭാസം...!!!
നാടിന്‍റെ വികാസ പ്രവര്‍ത്തനത്തിന് ചിലവഴിക്കേണ്ട പണം വെറുതെ കോഴിക്ക് കൊടുത്തു കളയുന്നു..
കോഴിയെ തിന്നു ചീര്‍ത്തു കൊളസ്ട്രോള്‍ ഉണ്ടാക്കി ആശുപത്രിയില്‍ പോയി മലയാളി ബ്യ്പസ്സും നടത്തും
ഇതിനൊക്കെ കാരണം രണ്ടു രൂപയ്ക്കു അരി കൊടുക്കാമെന്നു പറഞ്ഞു റോഡ്‌ വികസനത്തിന്റെ പണം എടുത്തു അരി കൊടുക്കാന്‍ തയ്യാറായ ഇറങ്ങി പോകുന്ന സര്‍ക്കാരും , ഇനി ഒരു രൂപയ്ക്ക് അരി തരും എന്ന് പറഞ്ഞു ഭരണതിലെരുന്ന പുതിയ സര്‍ക്കാരും പഴി കേലെക്കേണ്ടി വരും
ഒന്നാം തരം തീര്ച്യയനത്

തിരഞ്ഞെടുപ്പ് വിശേഷങ്ങള്‍

എന്തൊക്കെയായിരുന്നു..!!
ഇനി എന്തൊക്കെ കാണണം?
ആര് ഭരിച്ചാലും നന്നായി ജനോപകരമാകും വണ്ണം ഭരിക്കണം

Sunday, May 8, 2011

ഇന്ന് രാവിലെ ഒരു കല്യാണം നടത്തണം ഉപസഭയിലാണ് , കൊതവിരുതിയില്‍ വെച്ചാണ്‌.

ഞായറാഴ്ച

രാവിലെ പള്ളീല്‍ ആരാധനക്കും പ്രസംഗത്തിനും നല്‍കി. ഉയിര്‍ക്രിസ്തുവിലെ ജീവിതം എന്നതായിരുന്നു വിഷയം. ഉച്ച കഴിഞ്ഞു ഇടവക ക്കൂട്ടയ്മ തിരുവനവണ്ടൂരില്‍ വെച്ചാണ്‌, അവിടെ വെച്ച് സ്ഥലം മാറി പോകുന്ന പദേശി മാര്‍ക്ക് യാത്രയപ്പ് ഉണ്ട്.

Friday, May 6, 2011

ഐ പി എല്‍

ഉഗ്രന്‍ കളി ആയിരുന്നു. അതിലുമപ്പുറം കൊച്ചിയില്‍ പോയി നേരിട്ട് കളി കണ്ടത് വലിയ അനുഭവം ആയിരുന്നു. എന്തൊരു ജനക്കൂട്ടം

മെക്സിക്കന്‍ തിരമാലയില്‍ പങ്കാളി ആയതും കൊച്ചിക്കാര്‍ വെള്ള പന്ത് ബൌണ്ടറി കടത്തിയപ്പോള്‍ ആവേശം കൊണ്ട് അലറി വിളിച്ചതും കൊല്‍ക്കട്ടക്കാരുടെ വിക്കറ്റ് വീണപ്പോള്‍ തുള്ളിച്ചടിയതും ഒക്കെ ഒരു അനുഭവം തന്നെ..ജീവിതത്തില്‍ ഇന്നോളം അനുഭവിച്ചിട്ടില്ലാത്ത കളിയുടെ ആവേശം

മക്കല്ലം പുറത്തായപ്പോള്‍ കളി തീര്‍ന്നു എന്ന് കരുതിയടത് നിന്നുമായിരുന്നു കൊച്ചിയുടെ ഉയിര്‍പ്പ്.. പട്ടേലും ജയവര്‍ധനയും ക്ളിങ്ങരും ...!!!

പിന്നെ അവസാനത്തെ ഓവറില്‍ ഹോട്ജ്ജു ബ്രെറ്റ് ലീ യെ ബൌണ്ടാരിക്ക് പുറത്തേക്കു പൊക്കി വിട്ടതും

പിന്നെ മ്മടെ റൈഫി വിക്കെറ്റ് ഇട്ടതും പ്രശാന്തിന്റെ ഉജ്ജല ബൌളിങ്ങും കൂടിയായപ്പോള്‍ വിജയേം കൊച്ചീടെ കൂടെയായി ....!!

Wednesday, May 4, 2011

ഐ പി എല്‍


ഇത്തവണ പി എല്‍ മത്സരം കാണാന്‍ പോകണം എന്നുണ്ട് ..മ്മടെ കൊച്ചീടെ നന്നായിട്ട് കളിക്കുന്നുണ്ട് പ്രത്യേകിച്ച് മ്മടെ ബോളര്‍മാര്‍ പിന്നെ വല്ലപ്പോളും മക്കല്ലവും ...നാളത്തെ കൊല്‍ക്കട്ടയും ആയുള്ള കളി കാണാന്‍ പോകണം. ടി വി യുടെ മുന്‍പില്‍ ഇരുന്നു കാണുന്നത് സൗകര്യം ആണെങ്കിലും കളിക്കളത്തിലെ ആവേശം അവിടെ പോയി അറിയനമെന്നാണ് എല്ലാരും പറയുന്നത്. കയില്‍ നിന്നും കാശ് കുറെ പൊടിയും എന്നത് അത്ര നല്ല സുകമുള്ള ഏര്‍പ്പാടല്ല. എന്നാലും ഒന്ന് പോയി നോക്കാം...കാശ് ഗോപി അകരുതെങ്കില്‍ കളി മ്മള് ജയിക്കണം.
അതെ വിജയീ ഭവ :

Tuesday, May 3, 2011

വിനോദയാത്ര

ഇന്നൊരു വിനോദയാത്ര കഴിഞ്ഞു വന്നതിന്റെ ക്ഷീണം ആണ്. ഉപസഭയായ ഈസ്റ്റ് പ്രയാര്‍ സഭയിലെ വിശ്വാസികളുമായി തൃപ്പുന്നിതര ഹില്‍ പാലസ്, ഫോര്‍ട്ട്‌ കൊച്ചി, ഡച്ചു പാലസ്, മട്ടാഞ്ചേരി ജൂതപ്പള്ളി ആലപ്പുഴ ബീച്ച് എന്നിവ കണ്ടു. വളരെ രസകരവും വിജ്ഞാന പ്രദവും ആയിരുന്നു