Sunday, July 31, 2011

കെ എസ് ആര്‍ ടി സി ഡ്രൈവര്‍മാരുടെ അഹങ്കാരം


വളരെ നാളുകളായി പറയണം എന്ന് കരുതിയട്ടു ...എന്തിനാ വെറുതെ എന്ന് കരുതി പക്ഷെ ഇന്നത്തെ ദുരനുഭവം അതാണ ഇതെഴുതാന്‍ എന്നെ പ്രേരിപ്പിച്ചത്.
പല തവണ ഇതേ അനുഭവത്തില്‍ കൂടെ ഞാന്‍ കടന്നു പോയിട്ടുണ്ട് ഞാന്‍ മാത്രമല്ല റോഡില്‍ കൂടെ ചെറിയ വാഹനത്തില്‍ കടന്നു പോകുന്ന പലരും...ആരോടാണ് പരാതി പറയേണ്ടത്??
രാവിലെ തിരുവല്ലയില്‍ നിന്നും എം സി റോഡില്‍ കൂടെ കാറില്‍ വരികയായിരുന്നു ...വലിയ തിരക്കൊന്നുമില്ല ..എല്ലാം സമാധാനപരം
പെട്ടന്നാണ് നിര്‍ത്തിയിട്ട ട്രാന്‍സ്പോര്‍ട്ട് ഓര്‍ഡിനറി ബസിനെ ഓവര്‍ ടെക് ചെയ്തു ഫാസ്റ്റ് കേറി വന്നത്...അലക്ഷ്യമായി റോങ്ങ്‌ സൈഡ് കേറി എതിരെ വരുന്ന വാഹനങ്ങളോടു യാതൊരു തരത്തിലുള്ള അനുകന്ബയും കൂടാതെ ബസ്‌ കേറി...എനിക്കും പിന്നിലെ വന്ന്ന എല്ലാര്ക്കും സഡന്‍  ബ്രേക്ക്‌ ചവിട്ടേണ്ടി വന്നു...ചെറിയ തട്ടും മുട്ടും എല്ലാര്ക്കും കിട്ടി...ഒന്നും പറ്റിയില്ല എങ്കിലും മര്യാദ ഇല്ലാത്ത ബസ്‌ ഡ്രൈവര്‍ എങ്ങോ പോയി മറഞ്ഞു.
ഒരിക്കല്‍ ഇത്തരത്തില്‍ എതിരെ ഓവര്‍ ടെക് ചെയ്തു വന്ന ബസിനെ പേടിച്ചു റോഡരികിലെ കുഴിയിലേക്ക് വണ്ടി ചാടിക്കേണ്ടി വന്നു..
എനിക്ക് തോന്നുന്നു എം സി റോഡില്‍ മാത്രമാണ് എങ്ങനത്തെ പോക്ക്...വലിയ വണ്ടിപുറത്ത് ഇരിക്കുമ്പോള്‍ ആരെയും പേടിക്കണ്ടല്ലോ അല്ലെ...എങ്ങനെ പോയാല്‍ ഇനി കാര്‍ മാറി ഒരു ടിപ്പര്‍ വാങ്ങി ഓടിച്ചാലോ എന്നാ ചിന്തയില ഇപ്പോള്‍..അല്ലാതെങ്ങനെ ജീവിക്കാന? ഇങ്ങനെ വണ്ടി ഓടിക്കുന്ന ഡ്രൈവര്‍ മാരെ പേടിച്ചു വണ്ടിയോടിക്കതിരുന്നാല്‍ ജീവനോടെ കാലം കഴിച്ചു കൂട്ടം...അല്ലേല്‍ തലയും വണ്ടിയും പോക്കാ...ഇവര്‍ക്കൊന്നും ആരെയും പേടിക്കണ്ട...കേസ് ഉണ്ടായല്പോലും കോര്‍പ്പരേഷന്‍  കേസ് നടത്തും..അമ്പതു പൈസയുടെ ചിലവില്ല...പിന്നെന്ത ആരുടേം നെഞ്ചത്ത് കയറാം ....
ഇതൊക്കെ ആരോട പറയേണ്ടത്?
ബഹുമാനപ്പെട്ട മന്ത്രിജി ...എന്തേലും ചെയ്യാന്‍ പറ്റുമോ?
കൊന്നു കൊല വിളിക്കാന്‍ നടക്കുന്ന അങ്ങയുടെ വകുപ്പിലെ ഡ്രൈവര്‍ മാരെ നിലക്ക് നിര്‍ത്താന്‍ പറ്റുമോ?
അല്ലങ്കില്‍ റോഡിലൂടെ ചെറിയ വാഹങ്ങളില്‍ പോകുന്ന എല്ലാവര്‍ക്കുമായി വകുപ്പ് വക ഇന്‍ഷുറന്‍സ് നല്‍കണം...ഞങ്ങളുടെ ജീവനുമില്ലേ അമ്പതു പൈസയുടെ വില?

2 comments:

  1. We cannot blame all the KSRTC drivers. But most of them are like this. I think the rules in KSRTC for drivers are not that much strong for punishing them for road accidents caused by them.

    ReplyDelete
  2. Tipper lorry vangikko acha, atha safe......!!!

    ReplyDelete