Tuesday, October 11, 2011

നിര്‍മല്‍ മാധവ്

എവിടെ പോയി നമ്മുടെ സ്ഥിരം സാംസ്കാരിക നേതാക്കന്മാര്‍?

നിര്‍മല്‍ മാധവ് എന്ന വിദ്യാര്‍ഥിയുടെ പേരില്‍ കേരളത്തില്‍ അക്രമം അഴിച്ചു വിടുന്ന രക്ഷ്ട്രീയ പാര്‍ടികളുടെ സമരത്തിനെതിരെ ശബ്ദിക്കാന്‍ ഒരു സംസകരിക നായകന്മാരുമില്ല എന്നത് ദുഖകരമാണ്. എന്തിനും ഏതിനും പത്രക്കുരിപ്പെഴുതുന്ന നായകന്‍ മരെവിടെ പോയി? പോലീസു വെടി വെച്ച് എന്നതാണത്രെ കുറ്റം? വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ചതും പോലീസുകാരെ തല്ലിയതും ഒന്നും കുറ്റമല്ല...!!!?

വിദ്യാര്‍ഥി പ്രസ്ഥാനങ്ങളുടെ സാംഗത്യം നഷടമായി കൊണ്ടിരിക്കുന്നു. പക പോക്കല്‍ സമരങ്ങള്‍ മാത്രമാണ് ഇന്നുള്ളത്. അതിനു ഇരകള്‍ ആകുന്നതു കുറേയതികം പാവപ്പെട്ട വിദ്യാര്‍ത്ഥികളും, കുറെ പോലീസുകാരും , നികുതി ധയകാരായ പൊതു ജനത്തിന്റെ സമ്പത്തും.

സമരത്തിന്റെ പേരില്‍ കാട്ടിക്കുട്ടുന്ന അഭാസതിനെതിരെ പൊതു ജനം സംഖടിക്കെണ്ടിയിരിക്കുന്നു. പൊതു മുതല്‍ നശിപ്പിക്കുന്ന പ്രസ്ഥാനത്തിന്റെകയില്‍ നിന്നും നഷ്ടം ഈടാക്കാനുള്ള നിയമ സംഹിത ഉണ്ടാകേണ്ടിയിരിക്കുന്നു. പൊതു മുത നശിപ്പിക്കുന്ന ആളില്‍ നിന്നും നഷ്ടമായ തുക ഈടാക്കണം. എങ്കിലേ നാട് നന്നാവു. രക്ഷ്ട്രീയക്കാരുടെ സമര അഭാസത്തിനു ചരമം ഉണ്ടാകു.

പ്രതികരിക്കുക.

No comments:

Post a Comment