Wednesday, November 2, 2011

തിരുവല്ല ജില്ല ക്ലെര്‍ജി ആന്‍ഡ്‌ വര്‍ക്കേര്‍സ് സുവിശേഷ പ്രവര്‍ത്തനം




തിരുവല്ല ജില്ല ക്ലെര്‍ജി ആന്‍ഡ്‌ വര്‍ക്കേര്‍സ് സുവിശേഷ പ്രവര്‍ത്തനം 
അച്ചന്‍ മാരുടെയും ഉപദേശിമാരുടെം നേതൃത്തത്തില്‍ പെരുംതുരുതി സി എസ് ഐ  ഇടവകയുടെ ഉപസഭാകളായ താമരല്‍, അടിചിക്കാട്‌ എന്നിവിടങ്ങളില്‍ ഭവന സന്ദര്‍ശനവും കൂട്ടായ്മകളും മേപ്രാല്‍ ജങ്ങ്ഷനില്‍ പൊതുയോഗവും നടത്തുകയുണ്ടായി. അനേകം അക്രൈസ്തവ ഭവനങ്ങളില്‍ പോയി രോഗതാലും മറ്റു പ്രയസങ്ങലലും വേദന അനുഭവിക്കുന്നവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കാന്‍ കഴിഞ്ഞു.
വളരെ ഹൃദയ വേദന ഉളവാക്കിയ ഒരു കാഴ്ച കൂടി കണ്ടു...മറ്റൊരു ഉപസഭയായ പെരിങ്ങര കണ്ടപ്പോളാണ്...തകര്‍ന്നു വീണ മേല്ക്കുരയുള്ള ഒരു ചെറിയ പള്ളി...കാട് പിടിച്ചു കിടക്കുന്ന ചുറ്റുപാടുകള്‍...ആറ് മാസമായി ആരാധന നിന്ന്നിരിക്കുന്ന ദേവാലയം...ഏതാണ്ട് ആറോളം കുടുംബങ്ങള്‍ ചുറ്റുപാടും ഉണ്ടെങ്കിലും എപ്പോള്‍ ആരാധിക്കാന്‍ ആരും വരുന്നില്ല എന്നതാണ് വേദനാജനകം ...ഒരു പുനര്‍ജീവന്‍ സഭക്ക് നല്‍കേണ്ടിയിരിക്കുന്നു...സാമ്പത്തികമായും ആത്മീയമായും സഭ ഉണരെണ്ടിയിരിക്കുന്നു....ഇടവക വികാരി റെവ് സോജീ വി ജോണ് അച്ചന്‍ ഈ കാര്യത്തില്‍ ഉത്സാഹം കാണിക്കുന്നു...ഓരോ സി എസ് ഐ ക്കാരന്റെയും മിഷന്‍ താല്പര്യം ഈ കാര്യത്തില്‍ ഉണ്ടാകുന്നു എങ്കില്‍ തീര്‍ച്ചയായും ഇതിനു ജീവന്‍ നല്കാന്‍ കഴിയും...ജില്ല മുഖ്യ കാര്യദര്‍ശി റെവ് സി വൈ തോമസ്‌ അച്ചന്‍ നല്‍കുന്ന നേതൃത്തത്തില്‍ ജില്ലയിലെ അച്ചന്മാരും ഉപദേശിമാരും മുന്നില്‍ നില്ക്കാന്‍ തയ്യാറാണ്...ഇത്തരത്തില്‍ നഷ്ടപ്പെട്ട് കൊണ്ടിരിക്കുന്ന നമ്മുടെ സഭകളെ സന്ധിക്കാനും അവര്‍ക്കായി പ്രാര്‍ത്ഥിക്കാനും വിശ്വാസ സമൂഹം ഉണരെണ്ടിയിരിക്കുന്നു...!!

 Public Meeting: Rev.C Y Thomas,Rev Robin K Paul,Rev Alex P Oommen,Rev Joby Varghese Joy, Evg.Yesudas Prasad,Evg.Peter David,Evg.Baby Kothala




 Rev C Y Thomas sharing the word of God


No comments:

Post a Comment